ബിജെപിക്ക് 6,566 കോടി; ഒരു രൂപ പോലും വാങ്ങാതെ സിപിഎം;‘ബോണ്ട്’ നേട്ടം ഇങ്ങനെ

Narendra-Modi-with-Sitaram-Yechury
SHARE

ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപിക്ക് 6,566 കോടി രൂപയെന്ന കണക് പുറത്ത്.  ഇലക്ട്രൽ ബോണ്ട് കേസിൽ ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ രണ്ടാമത്തെ വിധിയുടെ ഉള്ളടക്കത്തിലാണ് രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച പണം പരസ്യപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസിന് ലഭിച്ച 1,123 കോടിയേക്കാൾ ആറു ഇരട്ടിയാണ് കഴിഞ്ഞ സാമ്പത്തിക വർഷം വരെ ബി.ജെ.പിക്ക് ലഭിച്ച സംഭാവന. കഴിഞ്ഞ ആഴ്ച പാർലമെന്റിൽ അവതരിപ്പിച്ച കണക്കനുസരിച്ച് ഇതുവരെ 16,518 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് വിറ്റത്. എന്നാൽ ഓരോ രാഷ്ട്രീയപാർട്ടിക്കും എത്ര കോടി ലഭിച്ചെന്ന് പാർലെന്റിനെ അറിയിച്ചിരുന്നില്ല. ആ കണക്കാണ് ഇപ്പോൾ സുപ്രീംകോടതി വിധിയുടെ ഭാഗമായി പുറത്തുവരുന്നത്. 

ആര് പണം നൽകിയെന്ന് വെളിപ്പെടുത്തേണ്ടതില്ലാത്ത ഇലക്ട്ൽ ബോണ്ട് എത്രത്തോളം പണമാണ് രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടിലേക്ക് എത്താൻ കാരണമായതെന്ന് വ്യക്തമാക്കുന്ന കണക്ക് ഇങ്ങനെയാണ്. ഓഡിറ്റിങ് നടന്ന സാമ്പത്തിക വർഷം വരെ ഏറ്റവുമധികം പണം ലഭിച്ചത് ഭരണക്ഷിയായ ബി.ജെ.പിക്കാണ്. 2017 മുതൽ 2023 വരെ 6,566 കോടി രൂപയാണ് ബി.ജെ.പിക്ക് ഇലക്ട്ൽ ബോണ്ട് വഴിയുള്ള സംഭാവന.  ബി.ജെ.പിയെ അപേക്ഷിച്ച് കോൺഗ്രസിന് ലഭിച്ചത് കേവലം 1,123 കോടി മാത്രം. കേന്ദ്രത്തിലോ സംസ്ഥാനത്തോ ഭരണത്തിരിക്കുന്ന പാർട്ടികൾക്കാണ് ഇലക്ടറൽ ബോണ്ട് കൂടുതലും ലഭിച്ചത്. ബി.ജെ.പിയും കോൺഗ്രസും ഒഴികെയുള്ള മറ്റ് പാർട്ടികളുടെ കണക്ക് ഇങ്ങനെ

തൃണമുൽ കോൺഗ്രസ് 1092 കോടി

ബി.ജെ.ഡി 774 കോടി 

ഡി.എം.കെ 616 കോടി

ബി.ആർ.എസ് 386 കോടി 

വൈ.എസ്.ആർ കോൺഗ്രസ് 382 കോടി

ടി.ഡി.പി 146 കോടി

ശിവസേന 101.38 കോടി, 

ആം ആദ്മി  94.28 കോടി

നടപ്പുസാമ്പത്തിക വർഷത്തെ കണക്കുകൾ മാർച്ച് മാസത്തിന് ശേഷം ഓഡിറ്റ് ചെയ്യുമ്പോൾ ഇതിലും കൂടുതലാവും സംഭാവന. 5 വർഷത്തിനിടെ വിറ്റുപോയ ഇലക്ടറൽ ബോണ്ടുകളുടെ മൂല്യത്തിന്റെ 94.25 ശതമാനവും 1 കോടി രൂപയുടെ  ഗുണിതങ്ങളാണ്. 1000 രൂപയുടെ ബോണ്ടുകളാണ് വെറും 99 എണ്ണം മാത്രമാണ്. ഇലക്ടൽ ബോണ്ടുകൾ നൽകുന്ന കമ്പനികൾക്ക് താലപര്യമുണ്ടാകാമെന്ന സുപ്രീംകോടതി പരാമർശം ശരിവെയ്ക്കുന്നതാണ് ഒരു കോടിയുടെ ബോണ്ടുകളുടെ എണ്ണം. ഇലക്ടൽ ബോണ്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സിപിഎം ഒരു രൂപ പോലും ഇലക്ടൽ ബോണ്ട് വഴി വാങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Fund get to political parties through electoral bonds

MORE IN BREAKING NEWS
SHOW MORE