യുഎസിലെ മിസൗറിയില്‍ വെടിവയ്പ്പ്; ഒരു മരണം; നിരവധി പേര്‍ക്ക് പരുക്ക്

അമേരിക്കയിെല മിസൗറിയിലെ കാന്‍സസ് സിറ്റി ചീഫ്സിന്‍റെ സൂപ്പര്‍ബൗള്‍ പരേഡിനിടെ വെടിവയ്പ്പില്‍ ഒരു മരണം. ഇരുപതിലധികം പേര്‍ക്ക് പരുക്കേറ്റു. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍. അക്രമത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാന്‍സസ് സിറ്റി ചീഫ് ടീമിന്‍റെ തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ ബോള്‍ ജയം ആഘോഷിച്ചുള്ള പരേഡിലാണ് അക്രമം ഉണ്ടായത്.

Kansas City Chiefs parade shooting: 1 killed, 21 injured in US