ഐതിഹാസിക നേട്ടങ്ങളുടെ വര്‍ഷം; സമ്പദ് വ്യവസ്ഥ വളര്‍ന്നു: രാഷ്ട്രപതി

അയോധ്യയിൽ രാമ ക്ഷേത്രം യാഥാർഥ്യമായതും സർക്കാരിന്റെ വികസന നേട്ടങ്ങളും വിശദീകരിച്ച് പാർലമെന്റിൽ രാഷ്ട്രപതിയുടെ അഭിസംബോധന. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷം രാമക്ഷേത്രം യാഥാർഥ്യമായെന്നും രാം ലല്ലയുടെ മങ്ങിവരവ് കോടിക്കണക്കിന് ജനതയുടെ ആഗ്രഹസാഫല്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യം ശരിയായ ദിശയിൽ ശരിയായ തീരുമാനങ്ങളെടുത്ത് മുന്നേറുകയാണ്. വിലകയറ്റം പിടിച്ചു നിർത്തി. ധനകമ്മി നിയന്ത്രണ വിധേയമായി. സുസ്ഥിര സർക്കാരിന്റെ ഗുണഫലം ജനം അനുഭവിച്ചറിഞ്ഞുവെന്നും രാഷ്ട്രപതി പറഞ്ഞു. പുതിയ മന്ദിരത്തിൽ ഇരുസഭകളിലെയും അംഗങ്ങളെ അഭിസംബോധന ചെയ്യാനെത്തിയ രാഷ്ട്രപതിയെ ചെങ്കോലുമായാണ് സ്പീക്കറും പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും സ്വീകരിച്ചത്. പാർലമെന്റിലെ നല്ല പെരുമാറ്റം മാത്രമേ ഓർമിക്കപ്പെടൂവെന്നും ബജറ്റ് സമ്മേളനം തെറ്റുതിരുത്താനുള്ള അവസരമാണെന്നും പ്രതിപക്ഷത്തെ ഉന്നമിട്ട് പ്രധാനമന്ത്രി പറഞ്ഞു

President Murmu addresses joint sitting in Parliament