മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന്റെ മിനിറ്റ്സ് അടക്കം ഹാജരാക്കി; രേഖകളുമായി കുഴൽനാടൻ

kuzhalnadan-veena
SHARE

മാസപ്പടി വിവാദത്തിൽ കോടതി ആവശ്യപ്പെട്ട വിശദീകരണത്തിൽ രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ. സി.എം.ആർ.എൽ വിഷയത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന്റെ മിനിറ്റ്സ് അടക്കമാണ് ഹാജരാക്കിയത്. എന്നാൽ മാത്യുവിന്റെ വാദങ്ങളെ വിജിലൻസ് ഖണ്ഡിച്ചു. സർക്കാരിൻ്റെ നയപരമായ തീരുമാനങ്ങളെ കോടതിക്ക് തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു വിജിലൻസ് വാദം. റവന്യു വകുപ്പിന്റെ രേഖകളും വിജിലൻസ് ഒപ്പം ഹാജരാക്കി. മുഖ്യമന്ത്രി, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ കോടതി  അന്വേഷണം നടത്തണമെന്നാണ് മാത്യു കുഴൽനാടന്റെ ഹർജിയിലെ ആവശ്യം. തിരുവനന്തപുരം വിജിലൻസ് കോടതി മേയ് മൂന്നിന്  വിധി പറയാനായി കേസ് മാറ്റി .

പിണറായി വിജയനും മകള്‍ വീണയും അടക്കം ഏഴു പേരാണ് കേസിലെ എതിർകക്ഷികൾ. സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽ നിന്നും വീണ പണം കൈപ്പറ്റിയതെന്നും ഹർജിയിൽ ആരോപിക്കുന്നു. മാത്യു കോടതിയിൽ ഹാജരാക്കിയ രേഖകളുടെ പകർപ് മനോരമ ന്യൂസിന് ലഭിച്ചു.

Mathew produced the documents in the explanation requested by the court

MORE IN BREAKING NEWS
SHOW MORE