‘ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യാന്‍ ഭക്തൻ തയ്യാറാക്കിയ കിറ്റുകള്‍’; വിശദീകരിച്ച് സുരേന്ദ്രന്‍

bjp-on-kit-conterversey
SHARE

വയനാട്ടിലെ കിറ്റ് വിവാദത്തിൽ പങ്കില്ലെന്ന പ്രതികരണവുമായി ബി.ജെ.പി. പിടിച്ചെടുത്തത് ക്ഷേത്രത്തിലേക്ക് വിതരണം ചെയ്യാനായി ഭക്തൻ തയ്യാറാക്കിയ കിറ്റുകളെന്ന് കെ.സുരേന്ദ്രൻ. വോട്ടർമാർക്ക് വിതരണം ചെയ്യാനായി തയ്യാറാക്കിയതെന്ന് കരുതുന്ന കിറ്റുകൾ ഇന്നലെ രാത്രി ജില്ലയിൽ രണ്ടിടങ്ങളിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ബത്തേരിയിൽ ആവശ്യസാധനങ്ങൾ അടങ്ങിയ 1500 ഓളം കിറ്റുകൾ പിടിച്ചെടുത്തതിന് പിന്നാലെ ബി.ജെ.പിക്കെതിരെ ആരോപണവുമായി എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തിയിരുന്നു.

ബിജെപി പ്രാദേശിക നേതാക്കളാണ് കിറ്റ് നിർമ്മാണത്തിന് നിർദ്ദേശം നൽകിയതെന്ന് കൽപ്പറ്റ എം.എൽ.എ. ടി.സിദ്ദിഖ്. സംഭവത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇടതുപക്ഷ സ്ഥാനാർഥി ആനി രാജാ. ആദിവാസി സമൂഹത്തെ അപമാനിക്കുകയാണെന്നും ബി.ജെ.പി. സ്ഥാനാർഥി കെ.സുരേന്ദ്രൻ.

ബത്തേരിക്ക് പിന്നാലെ മാനന്തവാടി അഞ്ചാംമൈലിലെ സൂപ്പർമാർക്കറ്റിൽ നിന്നും തിരഞ്ഞെടുപ്പ് സ്ക്വാഡ് കഴിഞ്ഞ രാത്രി കിറ്റുകൾ കസ്റ്റഡിയിലെടുത്തിരുന്നു. കൽപ്പറ്റയിലെ ഗോഡൗണിലും തിരച്ചിൽ നടത്തിയ സംഘം അന്വേഷണവുമായി മുന്നോട്ടു പോവുകയാണ്.

K Surendran on kit controversey

MORE IN BREAKING NEWS
SHOW MORE