പാഠപുസ്തകങ്ങളിലും ഇനി ‘ഭാരതം’; ഇന്ത്യ ഒഴിവാക്കണമെന്ന് എന്‍സിഇആര്‍ടി സമിതി

പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്‍റെ പേര് ഭാരതം എന്ന് ഉപയോഗിക്കണമെന്ന് എന്‍.സി.ഇ.ആര്‍.ടി സമിതി. ഇന്ത്യ ഒഴിവാക്കാന്‍  ചരിത്രകാരന്‍ സി.ഐ.ഐസക് അധ്യക്ഷനായ സമിതിയാണ് നിര്‍ദേശം നല്‍കിയത്. സിബിഎസ്ഇ പുസ്തകങ്ങളില്‍ അടുത്ത വര്‍ഷം മാറ്റമെന്ന് ഐസക് മനോരമ ന്യൂസിനോട് പറഞ്ഞു. പ്ലസ്ടു വരെയുള്ള സാമൂഹികപാഠ പുസ്തകങ്ങളിലാണ് മാറ്റത്തിന് നിര്‍ദേശം. പുരാതന, മധ്യകാല, ആധുനികചരിത്രമെന്ന വിഭജനം മാറ്റും. പുരാതന ചരിത്രം എന്നതിനുപകരം ക്ലാസിക്കല്‍ ചരിത്രം എന്നാക്കും. ഹിന്ദുരാജാക്കന്മാരുടെ യുദ്ധവിജയങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുമെന്നും സമിതി അധ്യക്ഷന്‍ പറയുന്നു.

NCERT panel recommends replacing ‘India’ with ‘Bharat’ in school textbooks