അയോധ്യ പ്രക്ഷോഭം പാഠഭാഗമാക്കണം; എന്‍സിഇആര്‍ടി വിദഗ്ധസമിതി നിര്‍ദേശം

അയോധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭം ചരിത്ര പാഠപുസ്കത്തില്‍ ഉള്‍പ്പെടുത്താന്‍ എന്‍സിഇആര്‍ടി നിയോഗിച്ച വിദഗ്ധസമിതിയുടെ നിര്‍ദേശം. ആധുനികകാല ചരിത്രത്തിന്‍റെ ഭാഗമായി അയോധ്യപ്രക്ഷോഭത്തെക്കുറിച്ച് പരാമര്‍ശിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്ലാസിക്കല്‍ കാലഘട്ട ചരിത്രത്തില്‍ രാമായണവും മഹാഭാരതവും വേദങ്ങളും പരാമര്‍ശിക്കണമെന്ന് പ്രഫസര്‍ സി.െഎ െഎസക് അധ്യക്ഷനായ സാമൂഹികശാസ്ത്ര വിഭാഗ പാഠപുസ്തക പരിഷ്ക്കണ വിദഗ്ധസമിതി നിര്‍ദേശിക്കുന്നത്. രാജ്യത്തിന്‍റെ പേര് ഭാരതം എന്ന് ഉപയോഗിക്കണമെന്ന് സമിതി നിര്‍ദേശിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ സുഭാഷ് ചന്ദ്രബോസ് അടക്കമുള്ളവരുടെ സംഭാവനകള്‍ കൂടുതലായി ഉള്‍പ്പെടുത്തണമെന്നും സമിതി നിര്‍ദേശിക്കുന്നു.  

Ayodhya ncert panel recommendations