relay-gold-2

 

ഏഷ്യന്‍ ഗെയിംസ് പുരുഷ 4- 400മീറ്റര്‍ റിലേയില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. മലയാളി താരങ്ങളായ അനസ്, അമോജ്, അജ്മല്‍, തമിഴ്നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. 3:01.58 സമയത്തിൽ ഓടിയെത്തി ദേശീയ റെക്കോർ‍ഡോടെയാണ് ഇന്ത്യൻ സംഘം സ്വർണം നേടിയത്.

 

വനിതകളുടെ 4–400 മീറ്റർ റിലേയിൽ വിദ്യ, ഐശ്വര്യ, പ്രാചി, ശുഭ എന്നിവര്‍ വെള്ളി നേടി. പുരുഷൻമാരുടെ 5000 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരം അവിനാഷ് സാബ്‍ലെയ്ക്കു വെള്ളി മെ‍ഡലുണ്ട്. ബഹ്‍റെയ്ൻ താരങ്ങള്‍ക്കാണ് ഈയിനത്തില്‍ സ്വർണവും വെങ്കലവും. നേരത്തേ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സ്വർണം നേടിയിരുന്നു.

 

Asian Games 2023: India win gold in men's 4x400m relay