മിന്നും താരങ്ങള്‍ക്ക് കോണ്‍ക്ലേവ് വേദിയില്‍ ആദ്യാദരം; അഭിമാനനിമിഷം

medal-winners-3
SHARE

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക്  ആദരമര്‍പ്പിച്ച് മലയാള മനോരമ. മനോരമ കോണ്‍ക്ലേവ് 2023ന്റെ ഭാഗമായി താരങ്ങളെ സ്വര്‍ണ പതക്കം അണിയിച്ചാണ് മനോരമ ആദരമര്‍പ്പിച്ചത്. 1500 മീറ്ററില്‍ മെഡല്‍ നേടിയ ജിന്‍സണ്‍ ജോണ്‍സണ്‍ മറ്റ് അത്ല‌ റ്റുകളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, ആന്‍സി സോജന്‍, എം ശ്രീശങ്കര്‍,എം ശ്രീശങ്കര്‍, മുഹമ്മദ് അഫ്സല്‍ ,ജിന്‍സണ്‍ ജോണ്‍സണ്‍, എംആര്‍ അര്‍ജുന്‍ എന്നീ താരങ്ങളാണ് മനോരമ കോണ്‍ക്ലേവ് വേദിയിലെത്തിയത്. 

ലോകത്ത് വെച്ച് നോക്കുമ്പോള്‍ നമ്മളാണ് ജനസംഖ്യയില്‍ മുന്‍പില്‍ നില്‍ക്കുന്നത്. എന്നിട്ടും നമ്മള്‍ എന്തുകൊണ്ട് നൂറില്‍ ഒതുങ്ങുന്നു എന്നത് ഒരു ചോദ്യമാണെന്ന്  പി.ആര്‍.ശ്രീജേഷ് ശ്രീജേഷ് പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ കൃത്യമായ ആധിപത്യം പുലര്‍ത്തുന്ന പ്രകടനമാണ് ഹോക്കി ടീം പുറത്തെടുത്തത്.  വരുന്ന ഒളിംപിക്സിലും ഏഷ്യന്‍ ഗെയിംസിലുമെല്ലാം കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവും എന്ന് കരുതുന്നതായും ശ്രീജേഷ് പറഞ്ഞു. പാരിസ് ഒളിംപിക്സില്‍ മൂന്ന് സ്വര്‍ണ മെഡലുകളാണ് ലക്ഷ്യം വെക്കുന്നതെന്ന് മുഖ്യ പരിശീലകന്‍  രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു. കായിക ശക്തിയാക്കി രാജ്യത്തെ മാറ്റാന്‍ കഴിയുമെന്ന ആത്മവിശ്വാസവും കാഴ്ചപ്പാടും പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വയ്ക്കുന്നുണ്ട്. വളര്‍ച്ചയിലേക്ക് രാജ്യത്തെ നയിച്ച മോദി സര്‍ക്കാരിനെ തന്നെ വീണ്ടും ജനങ്ങള്‍ തിരഞ്ഞെടുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Asian games medal winners honoured in Manorama News Conclave Venue

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം...ഇവിടെ ക്ലിക് ചെയ്യൂ...

MORE IN MANORAMA NEWS CONCLAVE 2023
SHOW MORE