കെ.ജി. ജോര്‍ജിന് അന്ത്യാഞ്ജലി; ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

സംവിധായകന്‍ കെ.ജി. ജോര്‍ജിന് അന്ത്യാഞ്ജലി. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്കരിച്ചു. 11മുതല്‍ 3വരെ എറണാകുളം ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് രവിപുരം ശ്മശാനത്തിലെയ്ക്ക് കൊണ്ടുവന്നത്. സിബി മലയില്‍, രഞ്ജി പണിക്കര്‍, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരടക്കം സംസ്കര ചടങ്ങുകളില്‍ പങ്കെടുത്തു. ജോര്‍ജിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം രവിപുരം ശ്മശാനത്തില്‍ സംസ്കരിച്ചത്.  

Veteran Malayalam filmmaker KG George laid to rest with state honours