‘ബ്രിജ്ഭൂഷണെതിരെ നല്‍കിയത് വ്യാജ പരാതി’; തെറ്റും തിരുത്തുമെന്ന് ഗുസ്തി താരത്തിന്‍റെ പിതാവ്

brij-bhushan-2
SHARE

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ നൽകിയത് വ്യാജപരാതിയെന്ന് പ്രായപൂർത്തിയാകാത്ത താരത്തിന്റെ പിതാവ്. മകളോടു നീതിയോടെയല്ല ബ്രിജ് ഭൂഷൺ ഇടപെട്ടത്. അതിന് മറുപടി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജ പരാതി നൽകിയതെന്നും പിതാവ് വാർത്ത ഏജൻസിയോട് വെളിപ്പെടുത്തി. 2022ൽ ലക്നൗവിൽ നടന്ന അണ്ടർ 17 ഏഷ്യൻ ചാംപ്യൻഷിപ്പിന്റെ യോഗ്യത റൗണ്ടിന്റെ ഫൈനലിൽ പെൺകുട്ടി തോറ്റിരുന്നു. റഫറിയുടെ തീരുമാനത്തിന് പിന്നിൽ ബ്രിജ് ഭൂഷണിന്റെ ഇടപെടലായിരുന്നുവെന്ന് സംശയിച്ചു. ഇതാണ് വ്യാജ പരാതി നൽകാൻ കാരണമായതെന്ന് പിതാവ് പറയുന്നു. ലൈംഗികാതിക്രം നടത്തിയെന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് ബ്രിജ് ഭൂഷണിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. പെൺകുട്ടി മൊഴി തിരുത്തിയതിന് പിന്നാലെ പിതാവിന്റെ വെളിപ്പെടുത്തൽകൂടി വന്നതോടെ ബ്രിജ് കുറ്റാരോപിതനായ ബ്രിജ് ഭൂഷണ് വലിയ ആശ്വാസമാകും. നിയമപോരാട്ടത്തിലുണ്ടാകുന്ന കാലതാമസം പോരാടുന്ന  പെൺമക്കളിൽ ധൈര്യം ഇല്ലാതാക്കരുതെന്ന് ഗുസ്തി താരം  വിനേഷ് ഫോഗട്ട് ട്വീറ്റ് ചെയ്തു

The father of a minor wrestler said on Thursday that he deliberately filed a false police complaint of sexual harassment against the WFI chief because he wanted to get back at the official for a perceived injustice against the girl.

MORE IN BREAKING NEWS
SHOW MORE