വിദ്യാര്‍ഥിനിയുടെ മരണം; ആരോപണങ്ങള്‍ തള്ളി കാഞ്ഞിരപ്പള്ളി രൂപത

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ഥിനി ശ്രദ്ധയുടെ മരണത്തില്‍ അരോപണങ്ങള്‍ തള്ളി കാഞ്ഞിരപ്പള്ളി രൂപത. കോളജില്‍ ചില തല്‍പരകക്ഷികള്‍ കൃത്യമായ അജന്‍ഡയോടെ പ്രവര്‍ത്തിക്കുന്നുവെന്നും ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമമെന്നും  വികാരി ജനറല്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു. ശ്രദ്ധ മരിക്കുന്നതിന് തലേദിവസം വന്ന  മൂന്നാം സെമസ്റ്റര്‍ പരീക്ഷാഫലത്തില്‍ 16 പേപ്പറുകളില്‍ 12ലും തോറ്റിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Amal Jyothi college student death kanjirapally archdiocese