ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കും: ശ്രദ്ധയുടെ കുടുംബം

ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് കോട്ടയം അമല്‍ ജ്യോതി കോളജില്‍ മരിച്ച ശ്രദ്ധയുടെ കുടുംബം. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായി. മകളുടെ മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്തണമെന്നും ആരോപണ വിധേയരായ ജീവനക്കാരെ പുറത്താക്കണമെന്നും ശ്രദ്ധയുടെ പിതാവ് പി പി സതീഷ് പറഞ്ഞു.