അച്ചടക്കത്തിന്റെ പേരില്‍ മാനസിക പീഡനം? സംഘര്‍ഷഭൂമിയാകുന്ന ക്യാംപസ്; സംഭവിക്കുന്നതെന്ത്?

കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനിയറിങ് കോളജിന്‍റെ വനിതാ ഹോസ്റ്റലില്‍ ശ്രദ്ധ സതീശ് എന്ന ഇരുപതുകാരി ജീവനൊടുക്കിയിട്ട് നാലാം ദിവസമാണ് ഇന്ന്. സഹപാഠികള്‍, വിദ്യാര്‍ഥി സംഘടനകള്‍ സമരമുഖത്താണ്. ഇന്നാക്യാംപസ് അങ്കണം സംഘര്‍ഷഭൂമിയായി. കൊടിയ മാനസിക പീ‍‍ഡ‍നമാണ് അച്ചടക്കത്തിന്‍റെ പേരിലടക്കം അവിടെ നടക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റു ചില ഉദ്ദേശ്യങ്ങളാണെന്ന് അധ്യാപകര്‍ പറയുന്നു. ക്യാംപസില്‍ പൊലീസ് വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യുന്ന നിലവരുന്നു. പ്രശ്നം ഈ വിധം സങ്കീര്‍ണമായ ഇന്ന്, ദാ മിനിട്ടുകള്‍ക്ക് മുന്‍‌പ് കോളജ് മാനേജ്മെന്‍റ് പ്രതികരിച്ചു. വിദ്യാര്‍ഥിയുടെ മരണത്തിലടക്കം ആരോപിക്കപ്പെട്ട ഒളിച്ചുകളിയും മറച്ചുവയ്ക്കലും തുടങ്ങി എല്ലാ ആരോപണവും തള്ളിയ മാനേജ്മെന്‍റ്, ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒറ്റ തിരിഞ്ഞാക്രമിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് പ്രതിഷേധമെന്ന് തിരിച്ചാരോപിക്കുന്നു. എന്താണ് യാഥാര്‍ഥ്യം ?  സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാനസിക പീ‍‍‍ഡനമെങ്കില്‍ സര്‍ക്കാര്‍ അതിനെതിരെ എന്താണ് ചെയ്യുന്നത്. ടോക്കിംഗ് പോയിന്റ് ചര്‍ച്ച ചെയ്യുന്നു. 

Enter AMP Embedded Script