കള്ള് ചെത്താൻ കയറി; 42 അടി ഉയരമുള്ള തെങ്ങില്‍ കുടുങ്ങി തൊഴിലാളി

പ്രതീകാത്മക ചിത്രം (ഫയല്‍).

കള്ള് ചെത്താൻ കയറിയ തൊഴിലാളി ശക്തമായ കാറ്റിലും മഴയിലും 42 അടിയോളം ഉയരമുള്ള തെങ്ങിനു മുകളിൽ കുടുങ്ങി. തുരുത്തുമ്മ സ്വദേശി വലിയതറയിൽ രാജേഷ് (44) ആണ് തെങ്ങിനു മുകളിൽ കുടുങ്ങിയത്. അഗ്നിശമന സേനയെത്തിയാണ് ഇയാളെ സുരക്ഷിതമായി താഴെയിറക്കിയത്.

ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് രാജേഷ് കള്ളു ചെത്താനായി തെങ്ങില്‍ കയറിയത്. കാറ്റത്തുണ്ടായ ഭയം കാരണമാണ് ഇറങ്ങാൻ സാധിക്കാതെ വന്നത്. മുകളിൽ നിന്നും സമീപത്തെ വീട്ടുകാരെ വിളിച്ച് പറയുമ്പോഴാണ് നാട്ടുകാരും രാജേഷ് തെങ്ങില്‍ കുടുങ്ങിയ വിവരം അറിഞ്ഞത്. തുടർന്ന് വൈക്കം അഗ്നിശമന സേനയെ അറിയിച്ചു. സ്‌റ്റേഷൻ ഓഫിസർ ടി. ഷാജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി രാത്രി 9.15 ഓടെയാണ് രാജേഷിനെ താഴെ ഇറക്കിയത്.

Man stuck on a coconut tree while collecting toddy.

Enter AMP Embedded Script