കലാപശ്രമം ചുമത്തി ഗുസ്തി താരങ്ങള്‍ക്കെതിരെ കേസ്; വ്യാപക പ്രതിഷേധം

wrestlersprotestcase-29
ചിത്രം: PTI
SHARE

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങൾക്കെതിരെ ഡൽഹി പോലീസ് കേസെടുത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കലാപ ശ്രമം,  കൃത്യനിർവഹണം തടസപ്പെടുത്തൽ , അനുമതിയില്ലാതെ സംഘടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്  ബജരംഗ് പുനിയ എന്നിവർക്കെതിരെ  കേസെടുത്തിട്ടുള്ളത്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാത്ത പോലീസ് പരാതിക്കാർക്കെതിരെ അതിവേഗത്തിൽ നടപടി സ്വീകരിക്കുന്നു എന്ന് താരങ്ങൾ പ്രതികരിച്ചു. ബ്രിജ് ഭൂഷണെതിരെ കേസെടുക്കാൻ ഏഴു ദിവസം എടുത്ത പോലീസ് ഏഴുമണിക്കൂർ തികയും മുൻപേ തങ്ങൾക്കെതിരെ കേസെടുത്തു. ഇതുകൊണ്ടൊന്നും സമരവസാനിപ്പിക്കില്ലെന്നും ജന്തർ മന്തറിലേക്ക് തിരിച്ചുവരുമെന്നും സാക്ഷി മാലിക് വ്യക്തമാക്കി. എന്നാല്‍ ജന്തർ മന്തറിൽ തുടർ സമരം അനുവദിക്കില്ലെന്നാണ് പോലീസിന്റെ നിലപാട്. അതേസമയം ഇന്നലെ ഉച്ചയ്ക്ക് 12.30 ന് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ബജരംഗ് പുനിയയെ രാത്രി വൈകി വിട്ടയച്ചു.

Delhi Police files FIR against protesting wrestlers

MORE IN BREAKING NEWS
SHOW MORE