തര്‍ക്കം മൂത്തു; ആലപ്പുഴയില്‍ എന്‍സിപിക്ക് രണ്ട് ജില്ലാ പ്രസിഡന്റുമാര്‍

alappuzha-ncp-2
SHARE

പുതിയ ജില്ലാ പ്രസിഡന്റിന്റെ നിയമനത്തെച്ചൊല്ലി  ആലപ്പുഴ എന്‍സിപി യിൽ തർക്കം രൂക്ഷം. ഇതേ തുടർന്ന് ആലപ്പുഴയിൽ എന്‍സിപി യ്ക്ക് ഇപ്പോൾ രണ്ട് ജില്ലാ പ്രസിഡന്റുമാരായി. സാദത്ത് ഹമീദിനെയാണ് ജില്ലാ പ്രസിഡന്റായി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പ്രഖ്യാപിച്ചത്. ഇതിനെ അംഗീകരിക്കാത്ത എതിർ വിഭാഗം എൻ. സന്തോഷ് കുമാറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു. നിലവിലുള്ള ജില്ലാ പ്രസിഡന്റാണ് എൻ.സന്തോഷ് കുമാർ നേരത്തെ പി.സി. ചാക്കോ പക്ഷത്തായിരുന്ന സന്തോഷ് കുമാർ ഇപ്പോൾ ചാക്കോ വിരുദ്ധപക്ഷത്താണ്.രണ്ടു വിഭാഗത്തിന്റെ പോസ്റ്ററിലും ശരദ് പവാറിന്റെയും പി.സി. ചാക്കോയുടെയും ചിത്രങ്ങളുണ്ട്. പി.സി. ചാക്കോ പ്രസിഡന്റായി ചുമതല ഏറ്റതു മുതൽ സംസ്ഥാന എൻസിപിയിൽ പ്രകടമായി തുടങ്ങിയ ഭിന്നത ആലപ്പുഴയിലും ശക്തമാണ്. പലപ്പോഴും സമ്മേളനങ്ങൾ പോലും ബഹളത്തിലാണ് അവസാനിക്കാറുള്ളത്. 

Alappuzha ncp crisis

MORE IN BREAKING NEWS
SHOW MORE