താനൂര്‍ ദുരന്തം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

AP05_08_2023_000091B
People look at a tourist boat that capsized
SHARE

താനൂര്‍ ദുരന്തത്തില്‍  മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മലപ്പുറം കലക്ടറും ജില്ലാ പൊലീസ് മേധാവിയും വിശദീകരണം നല്‍കണം. ഇതിനിടെ ബോട്ടിന്‍റെ ഉടമ നാസറിന് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശ കിട്ടിയതായി തെളിവ് പുറത്തു വന്നു. ചട്ടം ലംഘിച്ച് നിര്‍മിച്ച ബോട്ട് 10,000 രൂപ പിഴ ഈടാക്കി സാധൂകരിച്ചുനല്‍കി. മാരിടൈം ബോര്‍ഡ് സി.ഇ ഒ ആണ് ഇതിന് നിര്‍ദേശം നല്‍കിയത്. ചട്ടപ്രകാരം ബോട്ട് നിര്‍മിക്കുന്നതിന് അനുമതി വാങ്ങണം . എന്നാല്‍ അനുമതി വാങ്ങാതെയാണ് നാസര്‍ ബോട്ട് നിര്‍മിച്ചത്. ഇത് ക്രമവല്‍ക്കരിക്കാനാണ് സി.ഇ.ഒ ഇടപെട്ടത്. സി.ഇ.ഒയുെട കത്തിന്റെ പകര്‍‌പ്പ് മനോരമ ന്യൂസിന് ലഭിച്ചു. ബോട്ടിന് റജിസ്ട്രേഷനില്ലെന്ന് റജിസ്റ്ററിങ് അതോറിറ്റിയും അറിയിച്ചു.

Tanur Tragedy: Human Rights Commission Filed Voluntary Case

MORE IN BREAKING NEWS
SHOW MORE