ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിൽ പങ്കെടുത്തുവെന്നാരോപിച്ച് വിദ്യാർഥികൾക്കെതിരെ നടപടി

ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിൽ പങ്കെടുത്തുവെന്നാരോപിച്ച് ഡൽഹി സർവകലാശാലയിൽ വിദ്യാർഥികൾക്കെതിരെ നടപടി. എൻഎസ് യു നേതാവ് ലോകേഷ് ചുഗ് ഉൾപ്പെടെ രണ്ടുപേരെ ഡീ ബാർ ചെയ്തു. ഒരു വർഷത്തേക്കാണ് സർവകലാശാലയുടെ നടപടി. ആർട്ട്സ് ഫാക്കൽറ്റിയിൽ വിവാദമായ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനത്തിൽ ലോകേഷ് ചുഗിന് പങ്കുണ്ടെന്ന് ഡിയു അഡ്മിനിസ്ട്രേഷൻ ആരോപിക്കുന്നു. സർവകലാശാലയിലുണ്ടായ ക്രമസമാധാന പ്രശ്നങ്ങൾ അന്വേഷിക്കാൻ ആറംഗ സമിതി സർവകലാശാല രൂപീകരിച്ചിരുന്നു

DU bars 2 students for screening BBC documentary on Modi