ആദായനികുതി വകുപ്പിന്‍റെ തിരക്കിട്ട യാത്ര; അദാനിപ്പുരയിലേക്കല്ല മറിച്ച് ബിബിസിയുടെ ഓഫീസ് കാണാന്‍

രാജ്യത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റും ആദായനികുതി വകുപ്പുമൊക്കെ  ആകെ തിരക്കിലാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലൂടെ ആദായനികുതി വകുപ്പ് തിരക്കിട്ട് പോകുന്നത് കണ്ടു. അദാനിപ്പുരയിലേക്കാകും എന്ന് ഏവരും കരുതി. എന്നാല്‍,  മോദി ഡോക്യുമെന്‍ററി തയാറാക്കിയ ബിബിസിയുടെ ഓഫീസ് കാണാനായിരുന്നു തിരക്കിട്ട ആ യാത്ര. വിശാലമായി കാണാനുള്ള സ്ഥലം അവിടെയുള്ളതുകൊണ്ട് ഇതുവരെ കാഴ്ച തീര്‍ന്നിട്ടില്ലതാനും.

ബിബിസി വേട്ടയെ തുടര്‍ന്ന് ഇടതുപക്ഷമൊക്കെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. റെയിഡല്ല, സര്‍വെ ആണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. സത്യം മാത്രം പറയുന്ന ടീംസായതുകൊണ്ട് രാജ്യം അത് കണ്ണടച്ചു വിശ്വസിച്ചിരിക്കുകയാണ്.  കേരളത്തില്‍ വിഴിഞ്ഞം പ്രദേശത്തൊക്കെ ഇടതുപക്ഷവും അദാനിയും ദോസ്തുക്കളാണെങ്കിലും രാജ്യാന്തര തലത്തില്‍ അങ്ങനെയല്ല. അപ്പോളാണ് ഇഡി വീണ്ടും കേരളത്തിലേക്ക് വരുന്നത് കണ്ടത്. ബിബിസിയുമായി ബന്ധപ്പെട്ട വല്ല സര്‍വെക്കുമാണെന്നാണ് സര്‍ക്കാര്‍ കരുതിയത്. ബഫര്‍ സോണിന്‍റെ ആകാശ സര്‍വെ റിപ്പോര്‍ട്ട് വേണമെങ്കില്‍ തരാമെന്നൊക്കെ പറയാന്‍ ചെന്നു. പിന്നെയാണ് തിരിച്ചറിഞ്ഞത് അവര്‍ ആനയെ പിടിക്കാന്‍ വന്നതാണെന്ന്. അശ്വത്ഥാമാവെന്ന ആനയെ അവര്‍ വാരിക്കുഴിയില്‍ വീണ്ടുംവീഴ്ത്തി കുങ്കിയാനയുടെ സഹായമില്ലാതെ കൊണ്ടുപോയി.

Thiruva Ethirva talking about  a trip to the BBC office of the Income Tax Department