ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: സൈബി ജോസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

ചില വ്യക്തികളാണ് ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സൈബി ജോസ് കിടങ്ങൂര്‍. സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിച്ചു. അഭിഭാഷക അസോസിയേഷന്‍. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതു മുതലാണ് ഇത് തുടങ്ങിയത്. പരാതിക്കാരോ എതിര്‍കക്ഷിയോ ഇല്ല, ഉള്ളത് ഗൂഢാലോചനക്കാരുടെ മൊഴി മാത്രമെന്നും സത്യം ജയിക്കുമെന്നും സൈബി ജോസ് കിടങ്ങൂര്‍ മനോരമ ന്യൂസിനോട് പറഞ്ഞു

അതേസമയം, ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍  അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. പൊലീസ് മേധാവി കൊച്ചി കമ്മിഷണര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. സൈബിക്കെതിരെ അഴിമതി നിരോധന നിയമവും വഞ്ചനാക്കുറ്റവും ചുമത്തും. കേസില്‍ പരാതിക്കാരനായി രേഖപ്പെടുത്തിയിരിക്കുന്നത് കൊച്ചി കമ്മിഷണറെയാണ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനമായി. എ.ജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 

Order to file a case against Saibi Jose