ജോഷിമഠ് ഇടിഞ്ഞ് താഴുന്നുവെന്ന റിപ്പോര്‍ട്ട് പിന്‍വലിച്ച് ഐ.എസ്.ആര്‍.ഒ

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമി ഇടിഞ്ഞ് താഴുന്നത് ദ്രുതഗതിയിലായെന്ന റിപ്പോർട്ട് ഐ.എസ്.ആര്‍.ഒ പിൻവലിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് വെബ്സൈറ്റില്‍ നിന്ന് നീക്കിയതെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. ഒഴിപ്പിക്കല്‍ നടപടി തുടരുന്നതിനിടെ ആശങ്കാജനകമായ റിപ്പോർട്ട്  പ്രസിദ്ധീകരിച്ചതിൽ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു. 2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ ജോഷിമഠിലെ ഭൂമി 9 സെന്റീമീറ്റർ ഇടിഞ്ഞുതാണിരുന്നു. ഡിസംബർ 27 മുതല്‍ 12 ദിവസം കൊണ്ട് ഒറ്റയടിക്ക് 5.4 സെന്റി മീറ്ററിന്റെ ഇടിവുണ്ടായെന്നും ഐ.എസ്.ആർ.ഒ കണ്ടെത്തി. ഈ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് പിന്‍വലിച്ചത്. അതിനിടെ ജോഷിമഠിലെ നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണം എന്‍.ടി.പി.സിയുടെ തുരങ്കനിര്‍മാണമാണെന്ന വാദം കേന്ദ്രസര്‍ക്കാരും തള്ളി. ഉത്തരാഖണ്ഡ് സര്‍ക്കാരിന് കേന്ദ്ര ഊര്‍ജമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കത്തയച്ചത്.  വിഡിയോ റിപ്പോര്‍ട്ട് കാണാം.

ISRO report on land subsidence in joshimath withdrawn over misinterpretation