കിന്റർഗാർട്ടനിലെ കുട്ടികളല്ല മിണ്ടാതിരിക്കാൻ; അമർഷമില്ലെന്ന് തരൂർ

ആരോടും അമര്‍ഷമില്ലെന്നും ആരോട് സംസാരിക്കാനും ബുദ്ധിമുട്ടില്ലെന്നും ശശി തരൂർ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ നേരില്‍ കണ്ടിട്ടും സംസാരിക്കാത്തത് എന്തെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് മറുപടി. തമ്മിൽ സംസാരിക്കാതിരിക്കാൻ കിന്റർഗാർട്ടനിലെ കുട്ടികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവാദങ്ങൾ താൻ ഉണ്ടാക്കിയിട്ടില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് പ്രഫഷനൽ കോൺഗ്രസ് പരിപാടിയിൽ കെ. സുധാകരൻ പങ്കെടുക്കാതിരിക്കുന്നതെന്നും തരൂർ പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.

No hesitation towards anyone says Shashi Tharoor