ട്രെയിനില്‍ നഗ്നതാപ്രദര്‍ശനം നടത്തി അഴിഞ്ഞാട്ടം; യുവാവ് പിടിയില്‍

ട്രെയിനില്‍ അസഭ്യം പറഞ്ഞ് നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവിനെ കൊല്ലത്ത് റെയില്‍വേ പൊലീസ് പിടികൂടി. കൊല്ലം പനയം സ്വദേശി ദിലീപ് നെല്‍സനാണ് പിടിയിലായത്. പോര്‍ബന്തര്‍ കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിലായിരുന്നു പ്രതിയുടെ അഴിഞ്ഞാട്ടം. മദ്യപിച്ചിരുന്ന യുവാവ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുളളവരെ ശല്യം ചെയ്തു. ഗുജറാത്തിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവ് ഇന്നലെ രാത്രി മുതല്‍ ട്രെയിനില്‍ സഹയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകും വിധം പെരുമാറിയെന്നാണ് വിവരം. ടിടിആര്‍ ഉള്‍പ്പെടെയുളളവരോട് അസഭ്യം പറഞ്ഞ യുവാവിനെ ട്രെയിന്‍ കൊല്ലത്ത് എത്തിയപ്പോള്‍ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനില്‍ വച്ച് പ്രതി ബഹളം ഉണ്ടാക്കി പൊലീസുകാരെ കയ്യേറ്റം ചെയ്യാനൊരുങ്ങിയതായും പൊലീസ് അറിയിച്ചു.

Nudity was performed on the train