ടെസ്റ്റ് പരിഷ്ക്കരണം; ഗ്രൗണ്ടില്‍ പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂള്‍ ഉടമകള്‍

driving-ground-protest
SHARE

ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ ടെസ്റ്റ് തടസപ്പെടുത്തി പ്രതിഷേധം. ടെസ്റ്റ് ഗ്രൗണ്ടില്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പുകാര്‍ പ്രതിഷേധിച്ചതോടെ സംസ്ഥാനത്താകെ പരീക്ഷ തടസപ്പെട്ടു.

മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ പരിഷ്ക്കണത്തിലെ പല നിര്‍ദേശങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഡ്രൈവിങ് സ്കൂളുകാര്‍ പ്രതിഷേധവുമായി എത്തിയത്. സമരം മുന്‍കൂട്ടി അറിഞ്ഞതുകൊണ്ട് ടെസ്റ്റില്‍ പങ്കെടുക്കാന്‍ ആരുംതന്നെ എത്തിയില്ല. 

തലസ്ഥാനത്ത് മുട്ടത്തറയില്‍ ലൈസന്‍സ് പുതുക്കാന്‍ സ്വന്തം വാഹനത്തില്‍ ടെസ്റ്റിന് എത്തിയവരേയും പ്രതിഷേധക്കാര്‍ തടഞ്ഞു. തൃപ്പൂണിത്തുറയിലും കോഴിക്കോടും കൊല്ലം ആശ്രാമം മൈതാനത്തുമടക്കം സംസ്ഥാനത്താകെ പ്രതിഷേധം മൂലം ടെസ്റ്റ് നടത്താനായില്ല. മലപ്പുറത്ത് ടെസ്റ്റ് ഗ്രൗണ്ടിലേക്കുള്ള വഴി തടഞ്ഞ് ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ ടെസ്റ്റ് ഗ്രൗണ്ടിൽ മുദ്രാവാക്യം വിളികളുമായെത്തി. പ്രതിഷേധം വരും ദിവസങ്ങളിലും തുടരുമെന്ന് ‍‍ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പുകാര്‍ പറഞ്ഞു.

Protests over driving test reform continue

MORE IN BREAKING NEWS
SHOW MORE