ദുരിതാശ്വാസം നൽകിയില്ല; ദുരന്തനിവാരണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്തു

vehicle-seized-2
SHARE

‍പ്രളയ ദുരിതാശ്വാസ തുക നല്‍കാത്ത അനാസ്ഥയിൽ എറണാകുളം ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം ജപ്തി ചെയ്തു. കടമക്കുടി കൊടുവേലിപറമ്പില്‍ കെ.പി സാജുവിന്റെ പരാതിയിലാണ് എറണാകുളം മുന്‍സിഫ് കോടതിയുടെ നടപടി. മുഖ്യമന്ത്രി ഫയല്‍ ഒപ്പിടാത്തതിനാൽ നഷ്ടപരിഹാരം നല്‍കാന്‍ കഴിയുന്നില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റിയടക്കം കോടതിയെ ബോധിപ്പിച്ചതിന് പിന്നാലെയാണ് ജപ്തി.

2018ലെ പ്രളയത്തില്‍  വീടിന് നാശനഷ്ടമുണ്ടായതിനെത്തുടർന്ന് അടിയന്തര സഹായമായി പതിനായിരം രൂപ മാത്രമാണ് സാജുവിന് ലഭിച്ചത്.  എന്നാൽ സ്വന്തം വീട് വാസയോഗ്യമാക്കാൻ സാജുവിന് മറ്റു പലരെയും പോലെ ആ തുക മതിയായില്ല. കണക്കെടുത്ത് പോയ ഉദ്യോഗസ്ഥരടക്കം സർക്കാർ സംവിധാനമൊന്നും തിരിഞ്ഞു നോക്കാതെയായതോടെ ലോക് അദാലത്തില്‍ പരാതി നൽകി. രണ്ട് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം  ഉത്തരവായി. ആ ഉത്തരവുമായി പഞ്ചായത്തിലും കലക്ട്രേറ്റിലുമെല്ലാം പലവട്ടം എത്തിയിട്ടും  ഫലമുണ്ടായില്ല. തുടർന്നാണ്  കോടതിയെ സമീപിച്ചത്. 

നഷ്ടപരിഹാരം വൈകി  അറ്റകുറ്റപ്പണി നടത്താന്‍ കഴിയാതെ വീട് തീർത്തും വാസയോഗ്യമല്ലാതായതോടെ ആറുലക്ഷം രൂപ വായ്പ എടുത്തും മറ്റുള്ളവരുടെ സഹായത്തോടെയും സാജു പുതിയ വീട് വച്ചു. കോടതിയുടെ ഇടപെടല്‍ തന്നെ പോലെ മറ്റു പലർക്കും ആശ്വാസകരമാകുമെന്ന പ്രതീക്ഷയിലാണ് മരപ്പണിക്കാരനായ സാജു .

The Disaster Management Authority's vehicle confiscated

MORE IN BREAKING NEWS
SHOW MORE