premkumar-dhumal-to-manoram

ഹിമാചലിൽ ബി.ജെ.പിക്ക് ഭരണ തുടർച്ച ഉറപ്പാണെന്ന് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമൽ മനോരമ ന്യൂസിനോട്. ഹിമാചലിൽ മോദി പ്രഭാവത്തിനൊപ്പം മുൻ സർക്കാരുകളുടെ പ്രവർത്തനമുണ്ടെന്നും ധൂമൽ പറഞ്ഞു. രണ്ടര പതിറ്റാണ്ടോളം ബി.ജെ.പിയിലെ അവസാനവാക്കായിരുന്നു ധൂമൽ. 2017ൽ സംസ്ഥാനത്ത് ഓടി നടന്ന് ഭരണം പിടിച്ചപ്പോൾ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെട്ടു. മുഖ്യമന്ത്രി പദവും നഷ്ടമായി. ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ട അത്യപ്തിക്കിടയിലും പ്രചാരണത്തിനിറങ്ങിയിട്ടുണ്ട് ധൂമൽ. 

 

അതിനിടെ ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിന്ന് കലാശക്കൊട്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് ഷിംലയിലും സിർമോറിലും റാലിയെ അഭിസംബോധന ചെയ്യും. അധികാരത്തിൽ എത്തിയാൽ എട്ട് ലക്ഷം തൊഴിലവസരവും അഗ്നിപഥ് റദ്ദാക്കലുമാണ് ആദ്യം ചെയ്യുക എന്നാണ് കോൺഗ്രസ് വാഗ്ദാനം. മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ സമീർപൂരിൽ ബി.ജെ.പി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഭരണത്തിൽ വരുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏക വ്യക്തിനിയമം കൊണ്ടുവരുമെന്നാണ് ബിജെപി  വാഗ്ദാനം.

 

BJP is sure of continuity in Himachal Pradesh said by Former Chief Minister Premkumar Dhumal