കോയമ്പത്തൂര്‍ കാര്‍ സ്ഫോടനം: തമിഴ്നാട്ടില്‍ എൻഐഎയുടെ വ്യാപക റെയ്ഡ്

കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ വ്യാപക എൻ.ഐ.എ റെയ്ഡ്. കോയമ്പത്തൂരടക്കം 45 സ്ഥലങ്ങളിലാണ് അതിരാവിലെ മുതൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. അന്വേഷണം ഏറ്റെടുത്ത ശേഷം എൻഐെ നടത്തുന്ന ഏറ്റവും വലിയ പരിശോധനയാണിത്. ചെന്നൈയിൽ നിന്ന് ഒരാൾ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് സൂചന. കേസില്‍ അറസ്റ്റിലായവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുയായിരുന്നു റെയ്ഡ്. കോയമ്പത്തൂരില്‍ ഐ.എസ് ബന്ധത്തെ തുടര്‍ന്നു നേരത്തെ തന്നെ എന്‍.ഐ.എയുടെ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ വീടുകളിലും എന്‍.ഐ.എ സംഘം അരിച്ചുപെറുക്കി. കാറ് സ്ഫോടനമുണ്ടായതിനു സമീപമുള്ള പുല്ലുകാടിൽ നിരവധി വീടുകൾ പരിശോധിച്ചു. കോടൈമേട്, കണിയാമുത്തൂർ, സെൽവപുരം തുടങ്ങി 21 സ്ഥലങ്ങളിലായിരുന്നു കോയമ്പത്തൂരിലെ പരിശോധന. സംസ്ഥാന സായുധ പൊലീസ് സംഘത്തിന്റെ കാവലിലായിരുന്നു റെയ്ഡുകള്‍.

ചെന്നൈയിൽ പെരമ്പൂർ,പുതുപ്പേട്ടൈ, മണ്ണടി തുടങ്ങി അഞ്ചിടങ്ങളിലായിരുന്നു റെയ്ഡ്. പുതുപ്പേട്ടയില്‍ പഴയ വാഹനങ്ങള്‍ വില്‍പന നടത്തുന്ന ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം െചയ്യുന്നുണ്ട്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന് കാർ വിറ്റത് ഇയാള്‍ വഴിയാണന്നാണു സൂചന. ഉടമസ്ഥത കൈമാറാതെ 10 പേരുടെ കൈമറിഞ്ഞാണു കാർ ജമേഷ മുബീന്‍റെ പക്കൽ എത്തിയതെന്നു നേരത്തേ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടകവസ്തുക്കള്‍ സംഘടിപ്പിച്ചതിൽ പങ്കുണ്ടെന്നു കരുതുന്നവരുടേയും സംഘത്തിനു സാമ്പത്തിക സഹായം നൽകിയതായി സംശയിക്കുന്നവരുടേയും വീടുകളിലും പരിശോധന നടന്നു.

National Investigation Agency (NIA) has been conducting searches at 45 locations in Tamil Nadu in connection with Coimbatore LPG cylinder explosion that occurred in a car.