കണ്ണൂർ പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായി തെളിവെടുപ്പ് . കൊലപാതകശേഷം ശ്യാംജിത്ത് ഉപേക്ഷിച്ച ആയുധങ്ങള്‍ കണ്ടെത്തി.
കൊലപാതകസമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും ഷൂസും കണ്ടെത്തി. ശ്യാംജിത്തിന്‍റെ വീടിനടുത്തുള്ള പറമ്പിലാണ് തെളിവെടുപ്പ്. കൊലപാതകത്തിനുശേഷം ആയുധങ്ങള്‍ ഉപേക്ഷിച്ചത് ഇവിടെയാണ്. ബാഗിലാക്കി കുളത്തില്‍ താഴ്ത്തിയ നിലയിലായിരുന്നു. ബാഗില്‍നിന്ന് വെള്ളക്കുപ്പി, മുളകുപൊടി, പവര്‍ ബാങ്ക് എന്നിവയും കണ്ടെടുത്തു.
പ്രതിയുെട ബൈക്കും തിരിച്ചറിഞ്ഞു. വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയ ബൈക്ക് വീടിനുമുന്നില്‍നിന്ന് കണ്ടെത്തി. ശ്യാംജിത്തിനെ സ്വന്തം വീട്ടിലെത്തിച്ചും തെളിവെടുത്തു.
പ്രതി കട്ടിങ് മെഷീന്‍ ഉപയോഗിക്കാനും പദ്ധതിയിട്ടതായി സമ്മതിച്ചു. കട്ടിങ് മെഷീന്‍ വാങ്ങി. പവര്‍ ബാങ്കും കരുതി. എന്നാൽ പദ്ധതി പിന്നീട് വേണ്ടെന്നുവച്ചു. കട്ടിങ് മെഷീന്‍ ശ്യാംജിത്തിന്‍റെ വീട്ടില്‍നിന്ന് കണ്ടെത്തി
കൊല്ലാന്‍ ഉപയോഗിച്ചത് സ്വയം നിര്‍മിച്ച കത്തിയാണ്. ഇരുതല മൂര്‍ച്ചയുള്ള കത്തി നിര്‍മിച്ചത് മൂന്നുദിവസം കൊണ്ടാണ്. ഇതിനുള്ള ഇരുമ്പും പിടിയും വാങ്ങിയത് പാനൂരില്‍നിന്നാണ്. കത്തി മൂര്‍ച്ചകൂട്ടാനുള്ള ഉപകരണവും വീട്ടില്‍നിന്ന് കണ്ടെത്തി
Shyamjith inflicted 18 wounds on Vishnupriya after relationship turned sour