കണ്ണൂർ പാനൂരിൽ പ്രണയപകയെ തുടർന്ന് കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നു. മരണകാരണം ശരീരത്തിലേറ്റ മാരകമായ മുറിവുകളെന്നാണ് പ്രാഥമികഫലം. കഴുത്തിന്റെ 75 ശതമാനവും അറ്റുപോയിരുന്നു. കയ്യിലും നെഞ്ചിലുമടക്കം ആഴത്തില്‍ മുറിവേറ്റതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിഷ്ണുപ്രിയയുടെ കൊലപാതകത്തിന് പ്രതി ശ്യാംജിത്ത് ഉപയോഗിച്ചത് സ്വയം നിർമ്മിച്ച ഇരുതല മൂർച്ചയുള്ള കത്തിയാണ്. യന്ത്രവാള്‍ കൊണ്ട് ആഴത്തിൽ മുറിവുണ്ടാക്കി കൊല്ലാനും പ്രതി പദ്ധതിയിട്ടു. മാനന്തേരിയിലെ ശ്യാംജിത്തിന്റെ വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. അതേസമയം വിഷ്ണുപ്രിയയുടെ ആണ്‍സുഹൃത്തിനെ കൊല്ലാനും പ്രതി പദ്ധതിയിട്ടുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിനുശേഷം കീഴടങ്ങാനായിരുന്നു ഉദ്ദേശം. പിടിയിലായപ്പോള്‍ മുതല്‍ കൂസലില്ലാതെ നില്‍ക്കുന്ന പ്രതി താന്‍ 39 ാം വയസില്‍ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുമെന്ന് പൊലീസിനോട് പറഞ്ഞു.
Vishnupriya murder: Accused taken for evidence collection; weapons found