സ്വപ്നയുടെ ആരോപണങ്ങളിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തെളിവുകൾ വച്ചുള്ള ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കുന്നത്. സി.പി.എമ്മിലേപ്പോലെ ലൈംഗികഅതിക്രമങ്ങള്‍ വേറെ പാര്‍ട്ടിയില്‍ നടന്നിട്ടുണ്ടോയെന്നും സിപിഎം നേതാക്കൾ പ്രതികരിക്കാത്തത് എന്തെന്നും സുധാകരൻ ചോദിച്ചു. അതേസമയം, എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ്ക്കെതിരായ കേസിനെ കുറിച്ച് മുതിർന്ന നേതാക്കൾ ഉൾപ്പടെയുള്ളവരുമായി വിശദമായി ചർച്ച ചെയ്യുമെന്നും എം.എൽ.എയുടെ വിശദീകരണമടക്കം പരിശോധിച്ച ശേഷമേ നടപടിയെടുക്കുകയുള്ളൂവെന്നും സുധാകരൻ വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം.
K sudhakaran demands probe against cpm leaders