പീഡനം ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും; എൽദോസ് കുന്നപ്പിള്ളി ഒളിവിൽ

പീഡനക്കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഒളിവിൽ. ലൈംഗിക പീഡനം ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പൊലീസ് നീക്കം. പരാതിക്കാരിയായ അധ്യാപികയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തി കേസ് ശക്തിപ്പെടുത്തും. നിലവിൽ സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

പരാതിക്കാരി ആദ്യം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണത്. എന്നാൽ കേസ് അന്വേഷണം പുതിയതായി എടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ഇന്നലെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിൽ ലൈംഗിക പീഡനം ഉൾപ്പെടെ കൂടുതൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതായാണ് സൂചന. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം.

MLA Eldhose Kunnappilly in hiding?