രസതന്ത്ര നൊബേല്‍ 3 പേര്‍ക്ക്; രണ്ടാം തവണ പുരസ്കാരം നേടി ബാരി ഷാര്‍പ്‌ലെസ്

ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്കാരം മൂന്നു ശാസ്ത്രജ്ഞര്‍ക്ക്. കരോലിന്‍ ആര്‍.ബെര്‍ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, ബാരി ഷാര്‍പ്‌ലെസ് എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. ക്ലിക് കെമിസ്ട്രിയിലെ സംഭാവനകള്‍ക്കാണ് പുരസ്കാരം. അമേരിക്കയിലെ കലിഫോര്‍ണിയയില്‍ സ്ക്രിപ്സ് റിസര്‍ച്ചില്‍ പ്രവര്‍ത്തിക്കുന്ന ബാരി ഷാര്‍പ്‌ലെസിന് നൊബേല്‍  പുരസ്കാരം ലഭിക്കുന്നത് രണ്ടാം തവണയാണ്. 2001ല്‍ രസതന്ത്രത്തിന് ഷാര്‍പ്‌ലെസ് പുരസ്കാരം നേടിയിരുന്നു. കരോലിന്‍ ആര്‍. ബെര്‍ടോസി അമേരിക്കയിലെ  സ്റ്റാന്‍ഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകയും മോര്‍ട്ടന്‍ മെല്‍ഡല്‍ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലുമാണ് പ്രവര്‍ത്തിക്കുന്നത്. ക്ലിക് കെമിസ്ട്രി എന്ന നൂതനശാഖയ്ക്ക്  അടിസ്ഥാനമിട്ടവരാണ് ബാരി ഷാര്‍പ്‌ലെസും മോര്‍ട്ടന്‍ മെല്‍ഡലും. കരോലിന്‍ ബെര്‍ട്ടോസി ക്ലിക് കെമിസ്ട്രിക്ക് പുതിയ മാനം നല്‍കുന്നതിലും ജീവിവര്‍ഗങ്ങളില്‍ ഇതിന്റെ  ഉപയോഗത്തിന് തുടക്കമിടുന്നതിലും സംഭാവന നല്‍കിയ ശാസ്ത്രജ്ഞയാണ്. 

Nobel Prize in chemistry has been awarded in equal parts to Carolyn R. Bertozzi, Morten Meldal and K. Barry Sharpless for developing way of “snapping molecules together.”