പച്ചക്കറിക്ക് ഈടാക്കുന്നത് ഇരട്ടിവില; ജനത്തെ കൊള്ളയടിച്ച് ഹോർട്ടികോർപ്

പച്ചക്കറി വില കുതിച്ചുയരുമ്പോൾ കമ്പോളത്തിലുള്ളതിനെക്കാൾ വില ഈടാക്കി ഹോർട്ടികോർപ്പ്. ചാല ഉൾപ്പെടെ കമ്പോളങ്ങളിൽ ക്യാരറ്റിന്റെ വില 60 രൂപയിലേക്ക് താഴ്ന്നെങ്കിലും ഹോർട്ടികോർപ്പിൽ 97 രൂപയാണ് ഈടാക്കുന്നത്. മിക്ക ഇനങ്ങൾക്കും ചില്ലറ വിൽപ്പനശാലകളിലെ വിലയാണ് ഹോർട്ടികോർപ്പിൽ. 

ഓണത്തിന് കച്ചമുറുക്കി ഉയർന്ന പച്ചക്കറി വില ഇന്നും വതാഴ്ന്നുതുടങ്ങിയിട്ടില്ല. പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിലാണ് പച്ചക്കറി ഇനങ്ങൾ വിൽക്കുന്നതെന്നാണ് ഹോർട്ടികോർപ്പിന്റെ വാദം. ഇക്കാര്യം വിശ്വസിച്ച് ചാല കമ്പാളത്തിലെ വില അന്വേഷിച്ച് എത്തിയപ്പോൾ ഹോർട്ടികോർപ്പ് നടത്തുന്നത് കൊള്ളയാണെന്ന് മനസിലായി. ഇനങ്ങളിൽ ഏറ്റവും വില കൂടി നിൽക്കുന്ന ക്യാരറ്റിന് ഹോർട്ടികോർപ്പിൽ കിലോയ്ക്ക് 97 രൂപയാണെങ്കിൽ ചാല കമ്പോളത്തിലെ വില കേട്ടോളു. 

ഹോർട്ടികോർപ്പിൽ 89 രൂപയുള്ള പയറിന് 60 രൂപ മാത്രമാണ് ചാലയിൽ. 79 രൂപയുള്ള ബീൻസ് 70 രൂപയും. ഹോർട്ടികോർപ്പിലുള്ള 81 രൂപയുള്ള ഒരു കിലോ പൈനാപ്പിൾ 68 രൂപയ്ക്ക് കമ്പോളത്തിൽ കിട്ടും. ഹോർട്ടികോർപ്പിൽ വില വ്യത്യാസത്തിന് പുറമേ സാധനങ്ങൾ ലഭ്യമല്ലെന്ന പരാതിയുമുണ്ട്. അതേസമയം, ചില്ലറ വിൽപ്പനശാലകളിൽ ക്യാരറ്റിനും ബീൻസിനും ചെറുനാരങ്ങയും കോളിഫ്ളവറുമെലലാം സെഞ്ചുറി അടിച്ചു നിൽക്കുകയാണ്. കമ്പോളത്തിലെ  മാറ്റം മനസിലാക്കാതെ ചില്ലറ വിൽപ്പനശാലകളിലെ വിലയ്ക്ക് അനുസരിച്ച് ഹോർട്ടികോർപ്പ് നിരക്ക് നിശ്ചയിക്കുമ്പോൾ സർക്കാർ ഇടപെടൽ പൂർണമായി പരാജയപ്പെടുകയാണ്. 

vegetable prices stay high in horticorp