സുരേന്ദ്രന്‍റേത് ഉണ്ടയില്ലാ വെടി; റിഹാബ് ഫൗണ്ടേഷനുമായി ബന്ധമില്ല: ഐഎന്‍എല്‍

റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്ന ബിജെപി ആരോപണത്തോട് പ്രതികരിച്ച് ഐഎന്‍എല്‍ നേതാക്കള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍റേത് ഉണ്ടയില്ലാ വെടിയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.  അഹമ്മദ് ദേവര്‍കോവില്‍ ഒരിക്കലും റിഹാബ്  ഫൗണ്ടേഷനുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പ്രതികരിച്ചു. 

നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുള്ള ഐ.എന്‍.എല്ലിനെയും മന്ത്രിയായ അഹമ്മദ് ദേവര്‍ കോവിലിനെയും ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷന്‍ മുഹമ്മ് സുലൈമാന്‍ നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷന്‍ ട്രസ്റ്റി ആണെന്നാണ് ബിജെപി ആരോപണം. തീവ്രവാദസ്വഭ്വാവമുള്ള സംഘടനയുമായി ബന്ധമുള്ള പാര്‍ട്ടിയുടെ മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.