മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് പോപ്പുലർ ഫ്രണ്ട് മാർച്ച്; സംഘർഷം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് പോപ്പുലർ ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. ഗേറ്റിലേയ്ക്ക് ഓടിയടുത്ത പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു.  പൊലീസിനു നേരെ കുപ്പിയും കൊടികളുമെറിഞ്ഞതോടെ ജലപീരങ്കി പ്രയോഗിച്ചു. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിന്മാറാതിരുന്നതോടെ  ടിയർഗ്യാസും ഗ്രനേഡു ഉപയോഗിച്ചാണ് പൊലീസ് നേരിട്ടത്.  

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് സംഗമത്തിൽ പത്ത് വയസുകാരൻ വിദ്വേഷമുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് നേതാക്കളടക്കം 31 പേർ അറസ്റ്റിലായിരുന്നു. സർക്കാർ സംഘടനയെ വേട്ടയാടുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വർഗീയതയെ കൂട്ടുപിടിച്ചതിനുള്ള മറുപടിയാണ് തൃക്കാക്കരയിൽ സി പി എമ്മിന് ലഭിച്ചതെന്ന് സംസ്ഥാന സെക്രട്ടറി സി എ റൗഫ് പറഞ്ഞു.