ഹര്‍ത്താലിലെ അക്രമം: പിഎഫ്ഐ കേന്ദ്രങ്ങളില്‍ പ്രതികൾക്കായി തിരച്ചിൽ

ഹര്‍ത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പിഎഫ്ഐ കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന. മട്ടന്നൂര്‍, പാലോട്ടുപളളി, നടുവനാട് എന്നിവിടങ്ങളിലാണ് റെയ്ഡ്. വീടുകളും വ്യാപാരകേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന. ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. പ്രതികളുടെ സാമ്പത്തിക സ്രോതസും അന്വേഷിക്കുന്നുണ്ട്.