
എ.കെ.ജി സെന്റര്‍ ആക്രമണക്കേസ് പ്രതി ജിതിനെ പിന്തുണച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍. കേസ് കോടതിയിലെത്തിയാല്‍ പതിവുപോലെ പിണറായി വിജയന് യു ടേണ്‍ അടിക്കാം. സി.പി.എം ആസ്ഥാന വിദൂഷകന്റെ തലയിലുദിച്ച മണ്ടത്തരമാണ് കേസ്. ഈ മണ്ടത്തരത്തിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ കുട്ടികളുടെ മെക്കിട്ടുകയറാന്‍ നേക്കേണ്ട. വലിയ തെറ്റുകള്‍ക്ക് കുറച്ചുകാലത്തിനപ്പുറം പൊലീസ് വലിയ മറുപടി പറയേണ്ടിവരുമെന്നും കെ.സുധാകരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.