കോണ്‍ഗ്രസില്ലാത്ത മതേതരസഖ്യം ഉണ്ടാക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. സി.പി.എമ്മിന് ഇപ്പോള്‍ പച്ചത്തുരുത്തുളളത് കേരളത്തില്‍ മാത്രമാണ്. ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ചപോലെയാണ് എസ്.ആര്‍.പിയുടെ നിലപാടെന്നും സുധാകരൻ പരിഹസിച്ചു. കോണ്‍ഗ്രസിന് ഉപാധിവയ്ക്കാന്‍ കോടിയേരിയും എസ്.ആര്‍.പിയും ആയിട്ടില്ല. സി.പി.എം നിലപാട് പരമപുച്ഛത്തോടെ എഴുതിത്തളളാനേ കഴിയൂ. കോണ്‍ഗ്രസിന്റെ പ്രാധാന്യം സ്റ്റാലിനും ശരദ് പവാറും മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.