രാഹുല്‍ അധ്യക്ഷനാകണം: മല്‍സരിക്കുന്നുണ്ടോയെന്ന് തരൂര്‍ വ്യക്തമാക്കട്ടെ: ചെന്നിത്തല

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് കേരളത്തിന്‍റെ പിന്തുണ രാഹുല്‍ ഗാന്ധിക്കെന്ന് നേതാക്കള്‍. രാഹുല്‍ പ്രസിഡന്‍റാകണമെന്നത് കേരളത്തിന്‍റെ പൊതുവികാരമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ശശി തരൂര്‍ മല്‍സരിക്കുന്നുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആര് മല്‍സരിച്ചാലും നെഹ്രു കുടുംബത്തിന്‍റെ പിന്തുണയുള്ളയാള്‍ അധ്യക്ഷനാകുമെന്ന് കെ.മുരളീധരനും പറഞ്ഞു.