പള്ളിയോടം മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍

മാവേലിക്കര വലിയപെരുമ്പുഴയില്‍ പള്ളിയോടം മറിഞ്ഞ് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി. ചെന്നിത്തല സ്വദേശി സതീശന്റെ മകന്‍ ആദിത്യനെയാണ് കാണാതായത്. ആറന്മുള ഉതൃട്ടാതി വള്ളംകളിക്കായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. ആദിത്യനെ കണ്ടെത്താന്‍ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.