ഗാന്ധി ചിത്രം തകര്‍ത്ത കേസ്; കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് ജാമ്യം

രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ അറസ്റ്റിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. രാഹുലിന്‍റെ പി.എ.  കെ.ആര്‍. രതീഷ്കുമാര്‍ ഉള്‍പെടെയാണ് അറസ്റ്റിലായത്.എസ്.ആര്‍ രാഹുല്‍, കെ.എ മുജീബ്,വി.നൗഷാദ് എന്നിവരും അറസ്റ്റിലായിരുന്നു. എസ്.ആര്‍.രാഹുലും നൗഷാദും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫാണ്. വിഡിയോ റിപ്പോർട്ട് കാണാം. 

അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന് രംഗത്തെത്തി‍. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഭാഗമാണിത്. സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും മുഖം രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിനുപിന്നിലെന്നും സുധാകരന്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.