ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ 4 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍.  രാഹുല്‍ ഗാന്ധിയുടെ പി.എ. കെ.ആര്‍.രതീഷ് കുമാര്‍, വി.നൗഷാദ്, എസ്.ആര്‍.രാഹുല്‍, കെ.എ മുജീബ് എന്നിവരാണ് അറസ്റ്റിലായത്. വി.നൗഷാദും എസ്.ആര്‍.രാഹുലും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫുമാണ്. കള്ളക്കേസാണെന്നും ആടിനെ പട്ടിയാക്കുകയാണെന്നും കെ.ആര്‍.രതീഷ്കുമാര്‍ പ്രതികരിച്ചു.

പൊലീസ് നടപടി സി.പി.എം തീരുമാനപ്രകാരമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊലീസ് നടപ്പാക്കുകയാണ്. സി.സി.ടി.വി. ദൃശ്യം പോലും പൊലീസ് പരിശോധിച്ചില്ലെന്നും ടി.സിദ്ദിഖ് പറഞ്ഞു. 

അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍. ഗാന്ധിചിത്രം തകര്‍ക്കാന്‍ പ്രേരിപ്പിച്ചവര്‍ ആരെന്ന് അന്വേഷിക്കണം. ടി.സിദ്ദിഖ് അടക്കമുള്ള നേതാക്കള്‍ക്ക് പ്രതികളെ രക്ഷിക്കാന്‍ വ്യഗ്രതയാണെന്നും ഗഗാറിന്‍ കുറ്റപ്പെടുത്തി.