കാർഷിക വായ്പകൾക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രം; 34,856 കോടി അധികചെലവ്

ചെറുകിട കാര്‍ഷിക വായ്പകളുടെ പലിശനിരക്ക് ഉയരാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍. മൂന്നു ലക്ഷം രൂപവരെയുള്ള വായ്പകളുടെ പലിശനിരക്ക് നിരക്ക് ഉയരാതിരിക്കാന്‍ ബാങ്കുകളുടെ മേല്‍വരുന്ന ഒന്നര ശതമാനത്തിന്‍റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും. റീപ്പോ നിരക്ക് വര്‍ധിപ്പിച്ചത് കാര്‍ഷിക വായ്പയെ ബാധിക്കാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. 34,856 കോടി രൂപ അധികമായി ചെലവുവരും. ടൂറിസം മേഖലയ്ക്ക് കോവിഡ് പാക്കേജിന്‍റെ ഭാഗമായി പ്രഖ്യാപിച്ച വായ്പ പദ്ധതിയുടെ പരിധി ഉയര്‍ത്തി. 50,000 കോടി രൂപയാണ് ഉയര്‍ത്തിയത്. ഇതോടെ പദ്ധതി നാലര ലക്ഷം കോടിയില്‍ നിന്ന് അ‍ഞ്ചു ലക്ഷം കോടിയുടേതായി ഉയര്‍ത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഈടിലാണ് ബാങ്കുകള്‍ വായ്പ നല്‍കിയിരുന്നത്.