കുഴിയടയ്ക്കലിൽ തട്ടിപ്പ്: കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താന്‍ ആവശ്യപ്പെടും: കലക്ടർ

തൃശൂര്‍ പുതുക്കാട് ദേശീയപാതയിലെ കുഴിയടയ്ക്കലില്‍ തട്ടിപ്പ് നടത്തിയ കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ ആവശ്യപ്പെടുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി.കുമാര്‍. മതിയായ ഉപകരണങ്ങളോ തൊഴിലാളികളോ മേല്‍നോട്ടമോ ഇല്ലാതെയാണ് കുഴിയടയ്ക്കല്‍ നടത്തിയത്. പിഡബ്ല്യുഡി റിപ്പോര്‍ട്ട് ലഭിച്ചശേഷം ഹൈക്കോടതിയെ വിവരം അറിയിക്കുമെന്നും കുഴിയടയ്ക്കല്‍ നേരിട്ട് വിലയിരുത്തിയശേഷം കലക്ടര്‍ പറഞ്ഞു.