ദ്രൗപതി മുർമുവിന് വോട്ട് ചെയ്തിട്ടില്ല; ബിജെപിയിലേക്കില്ല: കാപ്പൻ

കേരള കോൺഗ്രസ്‌ എം യുഡിഎഫിലേക്ക് വന്നാൽ തന്റെ അഭിപ്രായം അവിടെ പറയുമെന്ന് മാണി സി കാപ്പൻ. ബിജെപിയിലേക്ക് പോകുന്നെന്ന പ്രചാരണങ്ങളെല്ലാം വ്യാജമാണ്. വാക്കുകൾ വളച്ചോടിക്കപ്പെട്ടു. ദ്രൗപതി മുർമുവിന് വോട്ട് ചെയ്തിട്ടില്ല. അങ്ങനെ ചെയ്താൽ അത് തുറന്ന് പറയാനുള്ള ധൈര്യം തനിക്കുണ്ട്. പാലയിലെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന ‘തോറ്റ എം. എൽ. എ’ ആണ് വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെന്നും മാണി സി കാപ്പൻ പറഞ്ഞു. വിഡിയോ കാണാം.