ആദ്യം മാണി സി കാപ്പന്‍, പിന്നാലെ തോമസ് ചാഴിക്കാടന്‍; അങ്കണവാടി ഉദ്ഘാടനത്തില്‍ പോര്

പാലായിൽ അങ്കണവാടി ഉദ്ഘാടനത്തെച്ചൊല്ലി യു.ഡി.എഫ് - കേരള കോൺഗ്രസ് പോര്. സ്ഥലം എംഎൽഎ മാണി സി.കാപ്പനു പിന്നാലെ കേരള കോൺഗ്രസിനു വേണ്ടി തോമസ് ചാഴികാടൻ എംപിയും ഉദ്ഘാടനം നടത്തി. അടച്ചിട്ടിരുന്ന അങ്കണവാടിയുടെ പൂട്ട് തകർത്ത് അകത്തു കടന്നായിരുന്നു കേരള കോൺഗ്രസിന്റെ ഉദ്ഘാടനമെന്ന് യുഡിഎഫ് ആരോപിച്ചു.

പാലായിൽ ഇപ്പോൾ പദ്ധതി നടപ്പാക്കുന്നതിനേക്കാൾ വലിയ പ്രതിസന്ധി ഉദ്ഘാടനമാണ്. പൊതു പരിപാടികളിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള ശ്രമം കേരള കോൺഗ്രസ് നടത്തുന്നു എന്ന സ്ഥലം എംഎൽഎ മാണി സി കാപ്പന്റെ പരാതി പതിവായിരുന്നെങ്കിലും ഇത്തവണ MLA ഒരു മുഴം മുന്നേ എറിഞ്ഞു. പഞ്ചായത്തിന്റെ സ്ഥലത്ത് യുഡിഎഫ് ഭരിക്കുന്ന ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് 7 ലക്ഷം രൂപ മുടക്കിയ അംഗൻവാടിക്ക് എംഎൽഎ വക ഉദ്ഘാടനം വെള്ളിയാഴ്ച അംഗൻവാടിക്ക് വേണ്ടി 5 ലക്ഷം രൂപ മുടക്കിയ ജില്ലാ പഞ്ചായത്തും വിട്ടുകൊടുത്തില്ല.ഗ്രാമപഞ്ചായത്തിന്റെ ഉദ്ഘാടനത്തിന് ശേഷം അടച്ചിട്ടിരുന്ന അംഗൻവാടി പൂട്ട് പൊളിച്ച് അകത്ത് കടന്നായിരുന്നു ഉദ്ഘാടനം. 

ആദ്യം പരിപാടി തീരുമാനിച്ചത് കേരള കോൺഗ്രസാണെന്നും ഇത് തടയാനാണ് എംഎൽഎ ഉദ്ഘാടനം നടത്തിയത് എന്നാണ് കേരള കോൺഗ്രസ് പറയുന്നത്.അതെ സമയംകൂടിയാലോചനകൾ ഇല്ലാതെ പരിപാടി നടത്തിയെന്നും ജില്ലാ പഞ്ചായത്ത് പണം മുടക്കിയത് കൊണ്ട് ഗ്രാമപഞ്ചായത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കാൻ കഴിയില്ലെന്നുമാണ് യുഡിഎഫ് നിലപാട്.

UDF-Kerala congress tussle in pala

Enter AMP Embedded Script