പരുക്ക്; റാഫേൽ നദാൽ വിംബിൾഡൺ സെമി ഫൈനലിൽ നിന്ന് പിന്മാറി

പരുക്കേറ്റ റാഫേൽ നദാൽ വിംബിൾഡൺ സെമി ഫൈനലിൽ നിന്ന് പിന്മാറി. ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് നദാലിന്റെ പേശികൾക്ക് പൊട്ടലേറ്റത്‌. ഇതോടെ ഓസ്‌ട്രേലിയയുടെ നിക്ക് കിറിയോസ് ഫൈനലിലെത്തി . 

ഈ വർഷത്തെ ആദ്യ രണ്ട് ഗ്രാൻസ്ലാം കിരീടങ്ങളും നേടിയ നദാൽ 18 മത്സരങ്ങളായി തോൽവി അറിഞ്ഞിരുന്നില്ല. ക്വാർട്ടറിനിടെ പരുക്കേറ്റിട്ടും മത്സരിച്ച നദാൽ അഞ്ചു സെറ്റ് പോരാട്ടത്തിനൊടുവിലാണ് വിജയിച്ചത് . ഇന്നലെ നടത്തിയ പരിശോധനയിലാണ് പേശികൾക്ക് പൊട്ടലേറ്റെന്നു സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയൻ താരം നിക്ക് കിറിയോസിന്റെ ആദ്യ ഗ്രാൻസ്ലാം ഫൈനലാണ്. ജോക്കോവിച് - കാമറൂൺ നോറി മത്സര വിജയികളെ കിറിയോസ് ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നേരിടും