ശിവസേനയുടെ ഹർജി പരിഗണിക്കുന്നു: വിമതര്‍ ഗോവയിലേക്ക്: നിർണായകം

വിശ്വാസവോട്ടെടുപ്പിനെതിരെ ശിവസേന നല്‍കിയ ഹര്‍ജി സുപ്രീം കോടതി  പരിഗണിക്കുന്നു. ശിവസേനയ്ക്കുവേണ്ടി അഭിഷേക് സിങ്‌വിയാണ് വാദിക്കുന്നത്.രണ്ട് എന്‍.സി.പി എംഎല്‍എമാര്‍ കോവിഡ് ചികില്‍സയിലെന്ന് സിങ്‌വി കോടതിയെ അറിയിച്ചു. അതിനിടെ, ശിവസേന വിമത എം.എല്‍.എമാര്‍ ഗുവാഹത്തി വിട്ടു. ഗോവയിലേക്ക് എത്തുമെന്നാണ് സൂചന.

സേനയുടെ വാദങ്ങൾ:-

*വിശ്വാസവോട്ടെടുപ്പിനുളള ഗവര്‍ണറുടെ തീരുമാനം സൂപ്പര്‍ സോണിക്   വേഗത്തിലെന്ന് ശിവസേന

*രണ്ട് എന്‍.സി.പി എംഎല്‍എമാര്‍ കോവിഡ് ചികില്‍സയില്‍

*കോണ്‍ഗ്രസിന്റെ ഒരു എം.എല്‍.എ വിദേശത്തെന്നും സിങ്‌വി

*അര്‍ഹരായവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം  ഉണ്ടാകാത്തത് ശരിയല്ല