46 എംഎൽഎമാർ ഒപ്പം; ശിവസേന വിടില്ല, പുതിയ പാര്‍ട്ടിയുമില്ല: ഷിന്‍ഡെ

ശിവസേന വിടിെല്ലന്നും പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്നും വിമത എംഎൽഎ ഏക്നാഥ് ഷിന്‍ഡെ. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നത് തീരുമാനിച്ചിട്ടല്ല. 46 ശിവസേന എംഎല്‍എമാരും എട്ട് സ്വതന്ത്രരും ഒപ്പുമുണ്ട്. കൂടുതല്‍ സേനാ എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്കൊപ്പം ചേരുമെന്നാണ് സൂചന. മഹാരാഷ്ട്രാ ഭരണപ്രതിസന്ധിയെ തുടർന്ന് ഉദ്ധവ് സര്‍ക്കാര്‍ രാജിവച്ചേക്കുമെന്നാണ് സൂചന.  സഭ പിരിച്ചുവിടുന്ന സാഹചര്യത്തിലേക്ക് നീങ്ങുന്നതായി സഞ്ജയ് റാവുത്ത് പറ‍ഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രി ബാലസാഹെബ് തോറാട്ടിന്‍റെ വീട്ടില്‍ യോഗം ചേരുകയാണ്. അല്‍പസമയത്തിനകം ചേരുന്ന മന്ത്രിസഭാ യോഗം നിര്‍ണായകമാണ്.